ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ പ്രത്യേക റിബേറ്റ് വിൽപ്പന ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ പ്രത്യേക റിബേറ്റ് വിൽപ്പന ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്.
ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20% ആണ് റിബേറ്റ് ലഭിക്കുക. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10% അധിക വിലക്കിഴിവും ലഭിക്കും.
ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍പെയ്മെന്റില്‍ തുണി വാങ്ങാം. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും.
കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലംവരെ എപ്പോള്‍ വേണമെങ്കിലും തുണിത്തരങ്ങള്‍ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40% വിലക്കിഴിവാണ് ആകെ ലഭിക്കുക.
തിരുവനന്തപുരത്തെ ഹാന്‍ടെക്സിന്റെ സ്വന്തം ഗാര്‍മെന്റ് ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളില്‍ വില്‍ക്കുന്നത്. ആധുനിക ഫാഷനുകളിൽ തീർത്ത കമാൻഡോ ഷർട്ടുകളും കേമി ബ്രാന്‍ഡില്‍ ചുരിദാറുകളും ഉൾപ്പെടെ വൈവിധ്യമാർന്ന വസ്ത്രശേഖരം വിപണിയിലുണ്ട്. റെഡിമെയ്ഡ് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ ഗുണമേന്മയോടുകൂടി ഹാന്‍ടെക്സ് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നു.
ഓഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 7 വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ വിലക്കിഴിവ് ലഭ്യമാകുക. വ്യാജ ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ ഹാന്‍ടെക്സിന്റെ പ്രത്യേക മുദ്രയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.
ഗുണനിലവാരത്തിൽ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് കൈത്തറി മേഖലയിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. അത്തരം വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ പണത്തിനൊത്ത മൂല്യം ലഭിക്കുന്നുവെന്ന് മാത്രമല്ല, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങ് നൽകുകയുമാണ്.