സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള പോർട്ടൽ നിലവിൽ വന്നു.
നിയമ രംഗത്ത് ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നോട്ടറി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കുന്നതിനു തുടക്കമായിരിക്കുന്നത്. വൈകാതെ നോട്ടറി പുതുക്കലും ഓൺലൈനിലേക്കു മാറും.
നോട്ടറി നിയമത്തിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും പൂർണമായി ഓൺലൈനിലേക്കു മാറുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള പോർട്ടൽ വികസിപ്പിച്ചെടുത്തത്. നിയവ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പോർട്ടലിന്റെ ലിങ്ക് ലഭിക്കും.