ചെല്ലാനത്തിന് ശാശ്വതമായ പരിഹാരം എന്ന നിലയിൽ 340 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി നടപ്പിലാക്കി. 92% പണിയും പൂർത്തിയായ ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. മഴക്കാലങ്ങളിലുണ്ടാകുന്ന കടൽ ക്ഷോഭത്തിലെ ദുരിത ഓർമ്മകളായി ഇനി ചെല്ലാനം നിങ്ങളുടെ മുന്നിൽ വരില്ല. സുന്ദരമായ സായാഹ്നങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സന്തോഷം നിറഞ്ഞ ചെല്ലാനമാണ് ഇനിയുള്ളത്.