1982 ൽ തുടങ്ങിയ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ താഴിട്ടു. നാലുവർഷത്തോളം അടഞ്ഞുകിടന്ന സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെപിപിഎൽ ആയി പുനരുജ്ജീവിപ്പിച്ചു. 145 കോടി രൂപയുടെ ബാധ്യത തീർത്ത് തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും നൽകി. ഇന്ന് കേരളത്തിൻറെ സ്വന്തം പേപ്പർ നിർമ്മാണ കമ്പനിയായി വിജയകരമായി മുന്നേറുകയാണ് കെപിപിഎൽ. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന സർക്കാരിന്റെ ഇത്തരം ജനകീയ നടപടികളും മികവിന്റെ യഥാർത്ഥ കേരള സ്റ്റോറിയാണ്.