ചാന്ദ്രയാൻ 3-അഭിമാനത്തോടെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടി.സി.സി)
ചാന്ദ്രയാൻ 3 ഉയരങ്ങളിലേക്ക് പോകുമ്പോൾ അഭിമാനത്തോടെ നോക്കുകയാണ് കേരള പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടി.സി.സി)
ടി.സി.സിയിൽ നിർമ്മിച്ച സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലാണ് ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ചിരിക്കുന്നത്. റോക്കറ്റ് കുതിച്ചുയരുന്നതിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണിത്. ഏകദേശം 350 ടണ്ണോളം സോഡിയം ക്ലോറേറ്റ് ക്രിസ്റ്റൽ ടി.സി.സി നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ ആരംഭിച്ച ഐ.എസ്.ആർ.ഒ-ടി.സി.സി സംയുക്ത സംരംഭമായ പ്ലാന്റിലാണ് ഇവ നിർമ്മിക്കുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലയും രാജ്യത്തിന് മാതൃക തീർക്കുകയാണ്