Industrial Corridor: Dayway

വ്യവസായ ഇടനാഴി: നാൾവഴി

30 ആഗസ്ത് 2019 : ചെന്നൈ ബാംഗളൂർ വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി നിർമ്മിക്കാൻ നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റ്(എൻ ഐ സി ഡി ഐ ടി) അംഗീകാരം

18 സെപ്തംബർ 2020 : 3 സോണുകളിലായി(പുതുശ്ശേരി സെൻട്രൽ, കണ്ണമ്പ്ര, പുതുശ്ശേരി വെസ്റ്റ്) പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്റർ(ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റർ) നിർമ്മിക്കാനുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനുള്ള കൺസൽട്ടൻസി നാഷണൽ ഇൻ്റൻസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് കോർപ്പറേഷന് ലഭിച്ചു

22 ഒക്ടോബർ 2020 : ഓഹരി അടിസ്ഥനത്തിലുള്ള കരാർ കിൻഫ്രയും നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റും തമ്മിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.

22 ഒക്ടോബർ 2020 : സംസ്ഥാന സർക്കാരും നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റും കിൻഫ്രയും തമ്മിൽ സംസ്ഥാന സഹകരണം ഉറപ്പ് നൽകിക്കൊണ്ടുള്ള കരാർ ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു

12 ജനുവരി 2021: പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനുള്ള ആദ്യഘട്ട വിഹിതമായി 346 കോടി രൂപ കിഫ്ബി കിൻഫ്രക്ക് കൈമാറി.

21 ഏപ്രിൽ 2021 : സംസ്ഥാന സർക്കാരിൻ്റെയും(കിൻഫ്ര) കേന്ദ്രഗവണ്മെൻ്റിൻ്റെയും(എൻ.ഐ.സി.ഡി.ഐ.ടി) സംയുക്ത പദ്ധതിയായി കേരള ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ രൂപീകരിച്ചു

18 നവംബർ 2021: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ഡൽഹിയിൽ സന്ദർശിച്ച് കോറിഡോർ സംബന്ധിച്ച തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. രാജീവ് നിവേദനം നൽകി.

6 ജൂൺ 2022: കൊച്ചി – ബാംഗ്ലൂർ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം, ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ വച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് ഉന്നയിച്ചു.

7 ജൂലൈ 2022: കൊച്ചി – ബാംഗളൂർ വ്യവസായ ഇടനാഴിയുടെ 85 % സ്ഥലവും ഏറ്റെടുത്തതായി മന്ത്രി പി രാജീവ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെൻ്റ് പ്രോഗ്രാം അപ്പക്സ് അതോറിറ്റി യോഗത്തിൽ അറിയിച്ചു. മാംഗലൂർ വരെ പദ്ധതി നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.

17 ഒക്ടോബർ 2022 : കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ മേഖലയിലെ ഏകീകൃത ഉത്പാദന ക്ലസ്റ്ററുകൾ നിർമ്മിക്കാനാവശ്യമായ 1152.23 ഏക്കർ ഭൂമിയുടെ ഏറ്റെടുപ്പ് സംസ്ഥാന സർക്കാർ പൂർത്തിയാക്കി

30 നവംബർ 2022 : പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്ററിന് ടെക്നിക്കൽ അംഗീകാരം നൽകണമെന്ന് നെറ്റ്വർക്ക് പ്ലാനിങ്ങ് ഗ്രൂപ്പ് ശുപാർശ ചെയ്തു

14 ഡിസംബർ 2022 : 3815 കോടി രൂപ ചിലവ് വരുന്ന പാലക്കാട് പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്ററിന് നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റ് ബോർഡ് അംഗീകാരം നൽകി. ഇത് നിർമ്മിക്കുന്നതിനായി കരാർ പ്രകാരം ഉണ്ടാക്കിയിട്ടുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് 1789.92 കോടി രൂപയുടെ നിക്ഷേപം നടത്താനും നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റ് തീരുമാനിച്ചു.
ട്രങ്ക് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി ഇപിസി(Engineering, Procurement, and Construction) കരാർ നൽകി

15 ഫെബ്രുവരി 2024 : കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതി പുതുശ്ശേരി ഏകീകൃത ഉത്പാദന ക്ലസ്റ്റർ നിർമ്മാണത്തിന് ലഭിച്ചു

28 ജൂൺ 2024: വ്യവസായമന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ – വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ ഡൽഹിയിൽ സന്ദർശിച്ച്, വ്യവസായ ഇടനാഴിക്കുള്ള അംഗീകാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി (ഗ്ലോബൽ സിറ്റി)ക്ക് അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

27 ആഗസ്റ്റ് 2024: പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ആവശ്യപ്പെട്ടു

28 ആഗസ്റ്റ് 2024: പദ്ധതിക്ക് അംഗീകാരം ലഭിച്ചു.