ലോഞ്ച് പാഡ് – സംരംഭകത്വ വർക്ഷോപ്പ്
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 5 ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 15 മുതൽ 19 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ https://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഒക്ടോബർ 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322/ 9188922800.