Petrochemical Park to bring in Rs 10,000 crore investment and 20,000 job opportunities

10,000 കോടി നിക്ഷേപവും, 20,000 തൊഴിൽ അവസരങ്ങളും കൊണ്ടുവരുന്ന പെട്രോ കെമിക്കൽ പാർക്ക്

കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ 1200 കോടി രൂപയുടെ പദ്ധതിയായ പെട്രോ കെമിക്കൽ പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വലിയ നിക്ഷേപം ലക്ഷ്യമിടുന്ന അമ്പലമുഗൾ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിലേക്ക് നിർമ്മാണം പകുതിഘട്ടം പിന്നിടുമ്പോൾ തന്നെ ശതകോടികളുടെ വ്യവസായം കടന്നുവന്നു. നിരവധി യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു.
പാർക്കിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത് 10,000 കോടിയോളം രൂപയുടെ നിക്ഷേപവും 20,000 തൊഴിൽ അവസരങ്ങളുമാണ്. വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഗെയിൽ പൈപ്പ് ലൈനിന്റെ സാന്നിധ്യം, അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ പാർക്കിൽ സർക്കാർ ലഭ്യമാക്കും. തടസ്സമില്ലാത്ത ലോജിസ്റ്റിക് ക്രമീകരണവും വെയർഹൗസിംഗ് & ട്രേഡിംഗ് ഹബ് എന്നിവയും ഈ ബൃഹത് പദ്ധതിയിൽ ഉൾപ്പെടും.
5000 കോടി രൂപ നിക്ഷേപമുള്ള ബിപിസിഎലിന്റെ പോളി പ്രൊപ്പിലീൻ പ്ലാന്റ് ആരംഭിക്കാൻ പോകുന്നതും ഈ പാർക്കിൽ തന്നെയാണ്. വളരെ പെട്ടെന്ന് നിർമ്മാണം പുരോഗമിക്കുന്ന പാർക്ക് ഈ വർഷം തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രത്യക്ഷത്തിൽ തന്നെ 20,000ത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാകുന്ന മറ്റൊരു വ്യാവസായിക കുതിപ്പിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.