We can still move forward, the government is with us.

നമുക്കിനിയും മുന്നേറാം സർക്കാർ ഒപ്പമുണ്ട്
കഴിഞ്ഞ ദിവസം റഷ്യയിൽ പോയി ഇന്ത്യയുടെ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ കെൽട്രോൺ പങ്കാളികളായ കാര്യം പറഞ്ഞിരുന്നല്ലോ. ഇന്ന് പങ്കുവെക്കുന്നത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രൊജക്ട് 17 A എന്ന ചാര യുദ്ധക്കപ്പലിൻ്റെ നിർമ്മാണത്തിലും കെൽട്രോൺ പങ്കാളികളായ സന്തോഷമാണ്. മുംബൈയിൽ ഇന്ത്യൻ നാവിക സേന കമ്മീഷൻ ചെയ്ത ഈ കപ്പൽ മാസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. കപ്പലിൻ്റെ പ്രധാന ഭാഗങ്ങളായ വേഗത അളക്കുന്ന ഉപകരണമായ ലോഗ്, ആഴം അളക്കുന്നതിനുള്ള എക്കോസൗണ്ടർ, അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ നിർമ്മിച്ചതും ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്. ഇന്ത്യൻ നേവിക്ക് വേണ്ടി എവിടെ കപ്പൽ നിർമ്മിച്ചാലും അതിൽ കെൽട്രോണിൻ്റെ കയ്യൊപ്പുണ്ട്. ഒരു ഇടവേളയിലെ കിതപ്പിന് ശേഷം കുതിക്കുന്ന കെൽട്രോണിൻ്റെ സാങ്കേതിക മികവും പ്രതിരോധ – ഇലക്ട്രോണിക്സ് രംഗത്തെ വീണ്ടെടുത്ത വിശ്വാസ്യതയുമാണ് ഈ മുന്നേറ്റങ്ങൾ പങ്കുവെക്കുന്നത്. ഒരു ദിവസം ഇന്ത്യ കമ്മീഷൻ ചെയ്ത രണ്ട് യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിലും പങ്കാളിയായ കെൽട്രോൺ. സന്തോഷം.. അഭിമാനം..
നമുക്കിനിയും മുന്നേറാം.. സർക്കാർ ഒപ്പമുണ്ട്..