നോട്ടറി നിയമനവും പുതുക്കലും ഇനി ഓൺലൈനായി; പോർട്ടൽ നിലവിൽ വന്നു
സംസ്ഥാനത്തെ നോട്ടറി നിയമനം ഓൺലൈൻ ആയി നടത്തുന്നതിനുള്ള പോർട്ടൽ നിലവിൽ വന്നു. നിയമ വകുപ്പിന്റെ പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റേയും ഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് പോർട്ടൽ.
നോട്ടറി അപേക്ഷ സമർപ്പിക്കുന്നതു മുതൽ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് തയ്യാറാക്കുന്നതു വരെയുള്ള എല്ലാ നടപടി ക്രമങ്ങളും ഇനി മുതൽ ഓൺലൈൻ ആവും. നോട്ടറി പുനർനിയമനത്തിനുള്ള നടപടികളും റിട്ടേൺ സമർപ്പിക്കലും ഓൺലൈനായി നടത്താനുള്ള സൗകര്യം ഡിസംബർ 31 ഓടെ നിലവിൽ വരും. ഓൺലൈനാകുന്നതോടെ പുനർ നിയമനത്തിനുള്ള അപേക്ഷ ആറ് മാസം മുൻപ് സമർപ്പിക്കണമെന്ന വ്യവസ്ഥ കർശനമാക്കും. പുതുക്കൽ അപേക്ഷയിലെ കാലതാമസം പിന്നീട് പരിഹരിക്കാനാവില്ല.
ലിങ്ക് : http://www.lawsect.kerala.gov.in/